മകന്റെ വീടിന്റെ പാലുകാച്ചല്‍ ദിനത്തില്‍ പിതാവിനെ തേടി ഭാഗ്യദേവതയെത്തി. ഭീമനാട് പെരിമ്ബടാരി പുത്തൻപള്ളിയാലില്‍ കൃഷ്ണൻകുട്ടിക്കാണ് കേരള സർക്കാർ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയാണ് ലഭിച്ചത്. ......
എറണാകുളം ∙ ഓൾ ഇന്ത്യ നവോദയൻ വെൽഫെയർ സൊസൈറ്റിയുടെ “Care with Ride” പരിപാടിയുടെ ഭാഗമായി കുട്ടമ്പുഴ താളുകണ്ടം ഉന്നതിയിൽ ഓണാഘോഷം നടത്തി.
ഓഗസ്റ്റ് 28-ന് എറണാകുളം കലക്ടറേറ്റിൽ നിന്ന് തുടക്കം കുറിച്ച റൈഡിന് അസിസ്റ്റന്റ് കളക്ടർ ശ്രീമതി പാർവതി ഗോപകുമാർ IAS ഫ്ലാഗ് ഓഫ് ചെയ്തു.
ആഗസ്റ്റ് 29-ന് ഉന്നതിയിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം കോതമംഗലം എം. എൽ. ......
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാൽ ചില ശബ്ദങ്ങളുണ്ടാക്കും എന്നല്ലാതെ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കാം എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ......
നിരണത്ത് അനീഷ് മാത്യൂ ജീവനൊടുക്കിയത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലെ മാനസിക സംഘര്‍ഷത്തിലാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി പുളിക്കീഴ് പൊലീസ്.
ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസിക പീഡനം മൂലം അനീഷ് ജീവനൊടുക്കിയതാവാം എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പതിനേഴാം തീയതി ഭാര്യ റീനയെയും മക്കളെയും കാണാതായെങ്കിലും ഇരുപത്തിയൊന്നാം തീയതി മാത്രമാണ് അനീഷ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും അനീഷ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും പുളിക്കീഴ് പൊലീസ് പറയുന്നു.
റീനയെയും മക്കളെയും പത്തൊമ്പതാം തീയതി കാണാതായി എന്നാണ് അനീഷ് മൊഴി നല്‍കിയത്.
മാനസിക പീഡനം ഏല്‍പ്പിച്ചിരുന്നില്ല. ......
ദോഹ: ദേശീയ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അസാധാരണമായ സേവനം കാഴ്ചവച്ച വളണ്ടിയർമാരെ 2025 ലെ നാലാമത് ഖത്തർ വളണ്ടിയർ ഷീൽഡ് അവാർഡ് നൽകി
സാംസ്കാരിക മന്ത്രി ആദരിച്ചു.മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ-താനി ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി.
സൽകർമ്മങ്ങളും സന്നദ്ധപ്രവർത്തനങ്ങളും കേവലം ക്രമരഹിതമായ പ്രവൃത്തികളല്ല, മറിച്ച് ദേശസ്നേഹത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു മഹത്തായ ദൗത്യമാണെന്നും, ഖത്തറിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ തുടിക്കുന്ന നന്മയുടെ പ്രമാണങ്ങൾ അടിവരയിടുന്നുവെന്ന്
സാംസ്കാരിക മന്ത്രിപറഞ്ഞു.സമൂഹത്തെ സേവിക്കുന്നതിൽ ദീർഘകാലമായി പ്രവർത്തിച്ചതിന് അംഗീകാരമായി 12 പേരെയാണ് ആദരിച്ചത്. വിപുലമായ മത്സരങ്ങൾക്ക് ശേഷമാണ് അവരെ തിരഞ്ഞെടുത്തതെന്ന്
ഖത്തർ വോളണ്ടറി സെന്റർ ഡയറക്ടർ മൊയീദ് അൽ-ഖഹ്താനി പറഞ്ഞു. ......